എന്നാല്‍, ഈ വര്‍ഷം തുടക്കത്തില്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം കാണാനായത് മറ്റൊരു ദിസനായകെയെയാണ്. ഇപ്പോള്‍ കടുത്ത ഇന്ത്യാ വിരുദ്ധത പറയാറില്ല, അനുയായികള്‍ എകെഡി എന്നു വിളിക്കുന്ന ദിസനായകെ. എന്നാല്‍, യഥാര്‍ഥ നിലപാട് എന്താണെന്ന് ഇനിയുള്ള കാലം തെളിയിക്കേണ്ടിയിരിക്കുന്നു. ശ്രീലങ്കയുടെ ഉത്തര മധ്യ പ്രവിശ്യയിലെ തംബുട്ടെഗമ സ്വദേശിയാണ് ദിസനായകെ. ശാസ്ത്രത്തില്‍ ബിരുദധാരി.
സായുധ വിപ്ളവം ഉപേക്ഷിച്ച ജെവിപി ജനാധിപത്യത്തോട് സമരസപ്പെട്ട 90കളിലാണു ദിസനായകെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലെത്തിയത്.
2000ല്‍ പാര്‍ലമെന്റംഗമായി. 2004ലെ സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ എല്‍ടിടിഇയോടു ചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ജെവിപി മന്ത്രിസഭ വിട്ടതോടെയാണ് പ്രതിപക്ഷത്ത് ദിസനായകെ കരുത്തനായത്.
1971കളിലും 87ലും 91ലുമായി മൂന്നു തവണ ജനകീയ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ സായുധ കലാപം നടത്തിയിട്ടുണ്ട് ജെവിപി. മൂന്നു തവണയും ഭരണകൂടം അടിച്ചമര്‍ത്തി. പിന്നീട് ഈ നിലപാടുകള്‍ ഉപേക്ഷിച്ച് മുഖ്യധാരയിലേക്കു മാറുകയായിരുന്നു. ഇത്തവണ അധികാരത്തിലിരുന്ന ഭരണകൂടത്തെ തെരുവിലെ പ്രക്ഷോഭത്തിലൂടെ അട്ടിമറിച്ചശേഷം രൂപംകൊണ്ട സര്‍വകക്ഷി സര്‍ക്കാരിനെ താഴെയിറക്കിയാണ് ജെവിപി അധികാരത്തിലെത്തിയത് എന്നതു ശ്രദ്ധേയം.

Comments: